റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക ഇളവ് നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. മോദി സർക്കാർ രാജ്യത്തിന്റെ പരമാധികാരം പണയം വെച്ചിരിക്കുകയാണെന്നും, ഇന്ത്യ ഏത് രാജ്യത്ത് നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും കോൺഗ്രസ് ചോദിച്ചു.

റഷ്യൻ എണ്ണ ഇറക്കുമതിയിൽ അമേരിക്ക ഇളവ് നൽകിയതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് രംഗത്തെത്തി. “നമ്മൾ ഒരു രാജ്യത്തിന്റെയും അടിമകളല്ല, സ്വതന്ത്ര രാഷ്ട്രമാണ്” എന്ന് വ്യക്തമാക്കിയ നേതാക്കൾ, അമേരിക്കയോട് ചോദ്യം ചോദിക്കാൻ പ്രധാനമന്ത്രിക്ക് ഭയമാണെന്നും രാജ്യം പണയപ്പെടുത്തിയ അവസ്ഥയിലാണെന്നും വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *