അങ്കമാലിയിൽ വിദ്യാർത്ഥിനി ജസ്ലിയയുടെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രതി ഡോ. സിറിയക് പി. ജോർജിനെ വാഗമൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഉടൻ അങ്കമാലി പോലീസിന് കൈമാറും.
പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് ജോർജ് മാത്യുവിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് നിർണായകമായ ഈ കസ്റ്റഡി
