വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ആദ്യഘട്ട സ്ഫോടനം (ഫസ്റ്റ് ബ്ലാസ്റ്റ്) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
മറിപ്പുഴ പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസും പങ്കെടുത്തു. താത്കാലിക പാലം, ക്യാമ്പ് ഷെഡ് തുടങ്ങിയ അനുബന്ധ ജോലികൾ പൂർത്തിയാക്കിയ ശേഷമാണ് അതീവ സുരക്ഷയോടെ പ്രധാന തുരങ്കകോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റർ നീളമുള്ള ഈ തുരങ്കപാത കിഫ്ബി (KIIFB) ധനസഹായത്തോടെയാണ് നിർമ്മിക്കുന്നത്.
കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് മേൽനോട്ടം വഹിക്കുന്ന ഈ പദ്ധതി നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
2134.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ നാലുവരി തുരങ്കപാത താമരശ്ശേരി ചുരത്തിന് മികച്ചൊരു ബദലായി മാറും. ഏത് കാലാവസ്ഥയിലും സുഗമമായ യാത്ര ഉറപ്പാക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ആനക്കാംപൊയിലിൽ നിന്ന് മേപ്പാടിയിലേക്കുള്ള ദൂരം വെറും 22 കിലോമീറ്ററായി കുറയും. ഇത് വയനാടിന്റെ കാർഷിക, ടൂറിസം മേഖലകൾക്ക് വലിയ കുതിപ്പേകും.
