ശ്രീലങ്കൻ തീരത്ത് യുഎസ് ആക്രമണത്തിനിരയായ ഇറാൻ പടക്കപ്പൽ സാങ്കേതിക തകരാറിനെത്തുടർന്നാണ് കൊച്ചിയിൽ അഭയം തേടിയത്. നൂറോളം പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെ എത്തിയ കപ്പലിലെ നാവികർക്ക് ഇന്ത്യ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി.

ഈ വിഷയം കേന്ദ്ര മന്ത്രിസഭാ സമിതി ഗൗരവമായി വിലയിരുത്തുകയും ഇന്ത്യയുടെ സഹായം ഇറാനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്.ഫെബ്രുവരി 28-ന് കൊച്ചിയിലെത്തിയ ഇറാൻ പടക്കപ്പൽ ‘ഐആർഎസ് ലാവൻ’ കനത്ത സുരക്ഷയിൽ തുടരുന്നു.

ഹൈദരാബാദിലെ നാവികാഭ്യാസത്തിന് ശേഷം മടങ്ങിയ മറ്റൊരു ഇറാൻ കപ്പലിന് നേരെ യുഎസ് ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് ഇന്ത്യ സുരക്ഷ വർധിപ്പിച്ചത്. കപ്പലിലെ 183 നാവികർക്കും ഇന്ത്യ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും, മടക്കയാത്രയെക്കുറിച്ച് നിലവിൽ തീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *