ലോകകപ്പിലെ ഉജ്ജ്വല പ്രകടനത്തിലൂടെ ഇന്ത്യയെ ഫൈനലിലെത്തിച്ച സഞ്ജു സാംസൺ, മലയാളികൾക്ക് എന്നും ‘അയൽവീട്ടിലെ പയ്യൻ’ എന്ന അടുപ്പമുള്ള താരമാണ്. കളിക്കളത്തിലെ ക്ലാസ് ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന സഞ്ജുവിന്റെ തിരുവനന്തപുരത്തെ വീടും അദ്ദേഹത്തിന്റെ വ്യക്തിത്വം പോലെതന്നെ തലയെടുപ്പുള്ളതാണ്.

തിരുവനന്തപുരത്ത് പച്ചപ്പ് നിറഞ്ഞ ശാന്തമായ ചുറ്റുപാടിൽ ഭാര്യ ചാരുലതയ്ക്കൊപ്പമാണ് സഞ്ജു താമസിക്കുന്നത്. കോടികൾ വിലമതിക്കുന്നതാണെങ്കിലും അനാവശ്യ ആഡംബരങ്ങളില്ലാതെ സമാധാനപരമായ അന്തരീക്ഷമാണ് ഈ വീടിനുള്ളത്.

സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന വീടിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടാറുണ്ട്.ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ സ്വത്തുക്കളുണ്ടെങ്കിലും സഞ്ജുവിന്റെ പ്രധാന വസതി തിരുവനന്തപുരത്താണ്.

ആധുനിക സൗകര്യങ്ങൾക്കൊപ്പം മിനിമലിസ്റ്റിക് ശൈലിയും പച്ചപ്പും ചേർന്നതാണ് ഈ വീട്. ലാളിത്യം തുളുമ്പുന്ന കളർ ടോണുകളും പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന അന്തരീക്ഷവുമാണ് വീടിന്റെ പ്രധാന ആകർഷണം.

Leave a Reply

Your email address will not be published. Required fields are marked *