ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം ഒരാഴ്ച പിന്നിടുമ്പോഴും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. യുഎഇയും സൗദിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇടവിട്ട് ആക്രമണങ്ങളും സൈറണുകളും മുഴങ്ങുന്നുണ്ടെങ്കിലും, കൂടുതൽ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. പ്രവാസലോകം ഇപ്പോഴും കനത്ത ജാഗ്രതയിലാണ്.

ഗൾഫിൽ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. ഇത്തിഹാദ് പരിമിതമായ തോതിലും എമിറേറ്റ്സ് കൂടുതൽ സ്പെഷ്യൽ സർവീസുകളും നടത്തുന്നുണ്ട്. ഒമാൻ വിമാനത്താവളം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമായി.

സുരക്ഷാ മുൻനിർത്തി ദുബായിൽ നിന്നുള്ള വിമാനങ്ങൾക്ക് യുഎഇ വ്യോമസേന യുദ്ധവിമാനങ്ങളുടെ അകമ്പടി നൽകുന്നുണ്ട്. സംഘർഷത്തിനിടയിലും വെള്ളിയാഴ്ച പ്രാർത്ഥനകളിൽ വിശ്വാസികൾ സാധാരണപോലെ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *