യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘നിരുപാധിക കീഴടങ്ങൽ’ ആവശ്യത്തെ തള്ളിക്കൊണ്ട് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ രംഗത്തെത്തി. അമേരിക്കയ്ക്ക് മുന്നിൽ ഇറാൻ ഒരിക്കലും തലകുനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അയൽരാജ്യങ്ങൾക്കെതിരായ മുൻകാല ആക്രമണങ്ങളിൽ ക്ഷമ ചോദിച്ച അദ്ദേഹം, അങ്ങോട്ട് ആക്രമണം ഉണ്ടാകാത്ത പക്ഷം ഇനി അയൽക്കാരെ ലക്ഷ്യം വെക്കില്ലെന്ന് സമാധാനത്തിന്റെ ഉറപ്പും നൽകി.

അയൽരാജ്യങ്ങളോടുള്ള മുൻകാല ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഔദ്യോഗികമായി ക്ഷമ ചോദിച്ചു. സ്റ്റേറ്റ് ടിവിയിലൂടെ നൽകിയ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സന്ദേശത്തിൽ, അയൽക്കാരെ സഹോദരങ്ങളായാണ് കാണുന്നതെന്നും അങ്ങോട്ട് ആക്രമിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശക്തമായ സന്ദേശമാണ് ഇതിലൂടെ അദ്ദേഹം നൽകിയത്.അയൽരാജ്യങ്ങളോട് ക്ഷമ ചോദിച്ചും ശത്രുക്കൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ രംഗത്ത്.

ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്നും ആ ആഗ്രഹം ശത്രുക്കൾക്ക് കുഴിമാടത്തിലേക്ക് കൊണ്ടുപോകാമെന്നും അദ്ദേഹം പരിഹസിച്ചു. അയൽരാജ്യങ്ങളെ സഹോദരങ്ങളായി കാണുന്ന ഇറാൻ, അങ്ങോട്ട് ആക്രമണം ഉണ്ടാകാത്ത പക്ഷം ഇനി മിസൈലുകൾ പ്രയോഗിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

ഹോർമുസ് കടലിടുക്ക് അടച്ചെന്ന വാർത്തകൾ തള്ളിക്കൊണ്ട് ഇറാൻ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി സായിദ് ഖത്തീഫ്സാദ രംഗത്തെത്തി. റെയ്സിന ഡയലോഗിൽ സംസാരിക്കവെ, മേഖലയിലെ സമുദ്ര സുരക്ഷയുടെ നങ്കൂരമാണ് ഇറാനെന്ന് അദ്ദേഹം അവകാശപ്പെട്ടു. യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്കിടയിലും ഇറാൻ കരുത്തോടെ തുടരുമെന്നും സമുദ്ര സുരക്ഷ അപകടത്തിലാക്കുന്നത് അമേരിക്കയാണെന്നും അദ്ദേഹം ആരോപിച്ചു.

ഐആർഐഎസ് ദേന കപ്പലിനു നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമാണെന്നും ഇന്ത്യൻ ക്ഷണപ്രകാരമാണ് കപ്പൽ എത്തിയതെന്നും ഇറാൻ വ്യക്തമാക്കി.

അതേസമയം, ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഒരാഴ്ചയായി തുടരുന്ന ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്കിടയിലും ജനജീവിതം സാധാരണ നിലയിലാകുകയാണ്. യുഎഇ, സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കഴിഞ്ഞ ദിവസവും ആക്രമണങ്ങൾ ഉണ്ടായെങ്കിലും കൂടുതൽ വിമാന സർവീസുകൾ പുനരാരംഭിച്ചു. ഇടയ്ക്കിടെ അപായ സൈറണുകൾമുഴങ്ങുന്നുണ്ടെങ്കിലും മേഖല പതുക്കെ ശാന്തമാകുകയാണ്.

യുഎഇക്ക് നേരെ ഇന്നലെ മാത്രം 112 ഡ്രോണുകളും 17 മിസൈലുകളും ഉപയോഗിച്ച് ഇറാൻ വൻ ആക്രമണം നടത്തി. ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും യുഎഇ പ്രതിരോധ സേന വിജയകരമായി നിർവീര്യമാക്കി.

യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ ആയിരത്തിലധികം ഡ്രോണുകളെയും ഇരുനൂറിലധികം മിസൈലുകളെയുമാണ് രാജ്യം നേരിട്ടത്. ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയെങ്കിലും ഇതുവരെ 112 പേർക്ക് പരിക്കേറ്റതായാണ് കണക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *