ഇറാൻ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തു. നിലവിലെ നേതാവ് ആയത്തൊള്ള ഖമനയിയുടെ പിൻഗാമിയായി 88 അംഗ വിദഗ്ധ സമിതിയാണ് (അസംബ്ലി ഓഫ് എക്‌സ്‌പേർട്‌സ്) ഈ നിർണ്ണായക തീരുമാനമെടുത്തത്. ഇറാന്റെ ചരിത്രത്തിലെ മൂന്നാമത്തെ പരമോന്നത നേതാവാണ് മുജ്തബ.
മുജ്തബ ഖമനയിയുടെ തിരഞ്ഞെടുപ്പിൽ അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ തങ്ങളെ കൂടി പരിഗണിക്കണമെന്നും അല്ലാത്തപക്ഷം പുതിയ നേതാവിന്റെ നിലനിൽപ്പ് അപകടത്തിലാകുമെന്നും ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
പുതിയ നേതാവിനെ ലക്ഷ്യമിടുമെന്ന ഇസ്രായേലിന്റെ മുന്നറിയിപ്പുകൾക്കിടയിലാണ് ഇറാൻ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
