ഇറാനുമായുള്ള യുദ്ധം ഏകദേശം അവസാനിച്ചെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനി പറഞ്ഞു.
അമേരിക്കയുടെ ആയുധശേഖരം തീരാറായെന്നും, അത് മറച്ചുവെക്കാനാണ് യുദ്ധം നിർത്താൻ കാരണങ്ങൾ തേടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ തകർക്കപ്പെട്ട സത്യം അമേരിക്കൻ ജനതയോട് പറയാൻ ട്രംപ് തയ്യാറാകണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
