നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടതിനെതിരെയുള്ള സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കണമെന്നും പ്രതികളെ ശിക്ഷിക്കണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിനും മറ്റ് പ്രതികൾക്കും കോടതി നോട്ടീസ് അയച്ചു.
