മിഡിൽ ഈസ്റ്റ് യുദ്ധത്തെത്തുടർന്ന് അസംസ്കൃത എണ്ണവില കുതിച്ചുയർന്നതോടെ പാകിസ്താൻ കടുത്ത സാമ്പത്തിക നിയന്ത്രണത്തിലേക്ക്. ഇന്ധനം ലാഭിക്കാൻ മന്ത്രിമാർക്ക് അടുത്ത രണ്ടുമാസം ശമ്പളമില്ല. ആഴ്ചയിൽ പ്രവൃത്തിദിനം നാല് ദിവസമാക്കി കുറച്ചു.
ഓഫീസുകളിൽ പകുതി ജീവനക്കാർ മാത്രം എത്തിയാൽ മതിയെന്നും സർക്കാർ ഉത്തരവിട്ടു.സർക്കാർ ചെലവ് 20% കുറയ്ക്കാൻ പാകിസ്താൻ കടുത്ത നടപടികളിലേക്ക്.
വകുപ്പുകളിലെ വാഹനങ്ങളുടെ എണ്ണം പകുതിയാക്കി കുറച്ചു. അടുത്ത രണ്ട് മാസത്തേക്ക് ഇന്ധന ഉപയോഗവും യാത്രാച്ചെലവും നിയന്ത്രിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നീക്കം.
