ഇറാനെതിരായ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തെ കടുപ്പത്തിൽ വിമർശിച്ചുകൊണ്ട് ഉത്തര കൊറിയ രംഗത്തെത്തി. ഇറാൻ്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖാംനഇയുടെ നിയമനത്തെ ഉത്തര കൊറിയ മാനിക്കുന്നു.
ഇറാൻ്റെ രാഷ്ട്രീയ വ്യവസ്ഥയെയും പരമാധികാരത്തെയും ലംഘിക്കുന്ന ബാഹ്യ ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്ന് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
