ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന സൂചനകൾക്ക് പിന്നാലെ നിലപാട് മാറ്റി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ അമേരിക്കയുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ബാക്കിയുണ്ടെന്നും അതിനാൽ പിന്മാറില്ലെന്നും കെന്റകിയിലെ പ്രസംഗത്തിൽ ട്രംപ് വ്യക്തമാക്കി.ഇറാൻ സൈനികമായി തകർന്നെന്നും യുദ്ധം വിചാരിച്ചതിലും വേഗത്തിൽ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.
എന്നാൽ, ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ബാക്കിയുണ്ടെന്നും ഇപ്പോൾ പിന്മാറില്ലെന്നും മണിക്കൂറുകൾക്കകം കെന്റകിയിൽ അദ്ദേഹം നിലപാട് മാറ്റി. ഒരേ ദിവസം തന്നെ പരസ്പരവിരുദ്ധമായ രണ്ട് പ്രസ്താവനകളാണ് യുഎസ് പ്രസിഡന്റിൽ നിന്നുണ്ടായത്.മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇറാൻ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ട്രംപ് രംഗത്തെത്തി. “
നമ്മൾ വിജയിച്ചു കഴിഞ്ഞു, എങ്കിലും ദൗത്യം പൂർത്തിയാക്കാതെ മടങ്ങില്ല” എന്ന് കെന്റക്കിയിലെ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇറാനിൽ ഇനിയും ചില ‘ജോലികൾ’ ബാക്കിയുണ്ടെന്നും അത് തീർക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28-ന് നയതന്ത്ര ചർച്ചകൾക്കിടെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ യുഎസും ഇസ്രയേലും ചേർന്ന് വധിച്ചതോടെയാണ് നിലവിലെ സംഘർഷം ആരംഭിച്ചത്. ഈ ഏകപക്ഷീയമായ ആക്രമണത്തെത്തുടർന്ന് മേഖലയിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം ഇപ്പോഴും ശക്തമായി തുടരുകയാണ്.
