ഇസ്രായേൽ സൈന്യത്തിന് സാങ്കേതിക സഹായം നൽകുന്ന പ്രമുഖ യുഎസ് കമ്പനികളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. മേഖലയിലെ യുദ്ധം ഇൻഫ്രാസ്ട്രക്ചർ (അടിസ്ഥാന സൗകര്യങ്ങൾ) തലത്തിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി ഈ കമ്പനികളുടെ ഓഫീസുകളും ഡാറ്റാ സെന്ററുകളും ‘നിയമപരമായ ലക്ഷ്യങ്ങൾ’ ആണെന്ന് ഇറാന്റെ തസ്നീംഏജൻസി റിപ്പോർട്ട് ചെയ്തു.
ഇസ്രായേലുമായി സഹകരിക്കുന്ന യുഎസ് കമ്പനികളുടെ പശ്ചിമേഷ്യയിലെ ഓഫിസുകൾ, ഡാറ്റാ സെന്ററുകൾ എന്നിവ ലക്ഷ്യമിടുമെന്നാണ് ഇറാന്റെ പുതിയ ഭീഷണി.
ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയവയ്ക്ക് ദുബായിലും ഇസ്രായേലിലും വലിയ സാന്നിധ്യമുള്ളതിനാൽ ഈ മേഖലകളിൽ കടുത്ത ജാഗ്രതാ നിർദ്ദേശമുണ്ട്.ഇസ്രായേലും അമേരിക്കയും ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെക്കുന്നതിന് പകരമായാണ് ഇറാൻ തങ്ങളുടെ ‘ലക്ഷ്യസ്ഥാനങ്ങൾ’ വിപുലീകരിച്ചിരിക്കുന്നത്.
സൈനിക കേന്ദ്രങ്ങൾക്ക് പുറമെ, ഇസ്രായേലിനെ സഹായിക്കുന്ന ആഗോള കമ്പനികളെയും സാമ്പത്തിക സ്ഥാപനങ്ങളെയും പ്രതികാര നടപടികളുടെ പരിധിയിൽ കൊണ്ടുവരാനാണ് ഇറാന്റെ നീക്കം.
