ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആദ്യ സന്ദേശം. ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും അമേരിക്കൻ താവളങ്ങളെ ലക്ഷ്യം വയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അയൽരാജ്യങ്ങളുമായി സൗഹൃദം ആഗ്രഹിക്കുന്നതായും യുഎസ് കേന്ദ്രങ്ങൾക്കെതിരായ നീക്കം തുടരുമെന്നും സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പിലൂടെ മൊജ്തബ അറിയിച്ചു.
