പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ ബോയിംഗ് കെസി-135 ഇന്ധന വിമാനം തകർന്ന് നാല് സൈനികർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.
ശത്രുരാജ്യങ്ങളുടെ ആക്രമണമല്ല അപകടകാരണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.വിമാനം തകർന്നതിന്റെ കാരണം കണ്ടെത്താൻ യുഎസ് സെൻട്രൽ കമാൻഡ് അന്വേഷണം ആരംഭിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ പരിഗണിച്ച് അതീവ ഗൗരവത്തോടെയാണ് അമേരിക്ക ഈ സംഭവത്തെ കാണുന്നത്. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിച്ച ശേഷം 24 മണിക്കൂർ കഴിഞ്ഞ് മാത്രമേ പുറത്തുവിടൂ.
ഈ അപകടം ഇറാഖിലെ യുഎസ് സൈനികരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിട്ടുണ്ട്.
