ഗൾഫ് മേഖലയിൽ ഇറാൻ സൃഷ്ടിച്ച അരക്ഷിതാവസ്ഥയും നാശനഷ്ടങ്ങളും കണക്കിലെടുക്കുമ്പോൾ, പഴയ രീതിയിലുള്ള ബന്ധം പുനഃസ്ഥാപിക്കുക ദുഷ്കരമാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ലന നുസെയ്ബ പറഞ്ഞു. ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിലാകുന്നത് ഇനി എളുപ്പമാകില്ലെന്നും അവർ വ്യക്തമാക്കി.

ലോകമാതൃകയായ യുഎഇയുടെ സാമ്പത്തിക ഭദ്രത തകർക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് ലന നുസെയ്ബ കുറ്റപ്പെടുത്തി. ഏഴ് ലക്ഷത്തോളം ഇറാൻ പൗരന്മാർ യുഎഇയിൽ താമസിക്കുന്നുണ്ടെന്ന വസ്തുത നിലനിൽക്കെയാണ് ഇത്തരമൊരു നീക്കമെന്നും അവർ ചൂണ്ടിക്കാട്ടി.

നയതന്ത്ര തലത്തിൽ ഇറാൻ്റെ ഇടപെടലുകൾ മേഖലയിലെ സുസ്ഥിരതയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *