എഡിജിപി എം.ആർ. അജിത് കുമാറിനെ ബെവ്‌കോ എംഡിയായി നിയമിച്ചു. നിലവിലെ എംഡി ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജിയായി മാറ്റി. ഐഎഎസ് അസോസിയേഷന്റെ പരാതിയെത്തുടർന്ന് നേരത്തെ ഇദ്ദേഹത്തെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

നിലവിൽ ബെവ്‌കോ ചെയർമാൻ കൂടിയാണ് അജിത് കുമാർ.ഐഎഎസ് ഇതര ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണറാക്കരുതെന്ന ഉത്തരവിനെത്തുടർന്ന് എം.ആർ. അജിത് കുമാറിനെ മാറ്റി. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് താൽക്കാലിക ചുമതല നൽകി.

കഴിഞ്ഞ ജൂലൈ മുതൽ എക്സൈസ് കമ്മീഷണറായിരുന്ന ഇദ്ദേഹത്തെ ഐഎഎസ് അസോസിയേഷന്റെ ഇടപെടലിനെത്തുടർന്നാണ് സ്ഥാനത്തുനിന്നും നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *