യുഎഇ അധികൃതരുടെ നിർദ്ദേശത്തെത്തുടർന്ന് എയർ ഇന്ത്യയും ഇൻഡിഗോയും ഇന്നത്തെ എല്ലാ സർവീസുകളും അടിയന്തരമായി റദ്ദാക്കി. മുൻപ് മാർച്ചുവരെ സർവീസുകൾ നിർത്തിവച്ചിരുന്നെങ്കിലും പിന്നീട് പുനരാരംഭിച്ചിരുന്നു.
എന്നാൽ നിലവിലെ റദ്ദാക്കലിന് കൃത്യമായ കാരണം വിമാനക്കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. യാത്രക്കാർക്ക് ഇത് വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്
.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
ഇതേത്തുടർന്ന് സൗദി അൽ ഖർജിൽ ജാഗ്രതാനിർദേശം പുറപ്പെടുവിക്കുകയും യുഎഇ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇറാനിലെ പ്രധാന നഗരങ്ങളിലും ഇസ്ഫഹാൻ പ്രവിശ്യയിലും അമേരിക്കയും ഇസ്രയേലും നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടു. ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ മരണം 826 ആയി ഉയർന്നു. മേഖലയിലെ സമാധാനത്തിനായി അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളോട് വീണ്ടും ആവശ്യപ്പെട്ടു.
