ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി അമേരിക്ക ചെലവിടുന്ന 22.8 ബില്യൺ ഡോളറിനെതിരെ രൂക്ഷവിമർശനവുമായി സെനറ്റർ ബെർണി സാൻഡേഴ്‌സ്. ഫെബ്രുവരി മുതൽ തുടങ്ങിയ ഈ ആക്രമണങ്ങൾക്കായി രാജ്യം ഇത്രയധികം തുക പാഴാക്കുന്നത് അമേരിക്കൻ ജനതയോടുള്ള അനീതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഈ പണം യുദ്ധക്കൊതിക്കായി ഭരണകൂടം വിനിയോഗിക്കുകയാണെന്ന് സാൻഡേഴ്സ് കുറ്റപ്പെടുത്തി. ഈ ഭീമമായ തുക ജനക്ഷേമത്തിനായി എങ്ങനെ ഉപയോഗിക്കാമായിരുന്നു എന്നതിന്റെ കണക്കുകളും അദ്ദേഹം എക്സ് (X) പോസ്റ്റിലൂടെ നിരത്തി.

ബെർണി സാൻഡേഴ്‌സ് മുന്നോട്ടുവെച്ച ഈ കണക്കുകൾ യുദ്ധത്തിനായി ചെലവാക്കുന്ന തുകയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.

ഫെബ്രുവരി 28-ന് ആരംഭിച്ച ഇസ്രഈൽ-യു.എസ് സംയുക്ത സൈനിക നടപടി ഇറാനിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ആക്രമണത്തിൽ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ-സൈനിക നേതാക്കൾ കൊല്ലപ്പെട്ടത് രാജ്യത്തിന് വലിയ തിരിച്ചടിയായി.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതിനകം 1,348 പേർ കൊല്ലപ്പെടുകയും 17,000-ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ വലിയ തോതിലുള്ള മാനുഷിക പ്രത്യാഘാതങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *