ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഇന്റലിജൻസ് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ സർദാർ മാജിദ് ഖദേമി കൊല്ലപ്പെട്ടു. തിങ്കളാഴ്ച (ഏപ്രിൽ 6) പുലർച്ചെയുണ്ടായ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഐആർജിസി സ്ഥിരീകരിച്ചു.

ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷത്തിന് ശേഷം ഇറാൻ നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് ഖാദേമിയുടേത്. ഇതിനോടകം നിരവധി ഉന്നത ഉദ്യോഗസ്ഥരെ ഇറാന് നഷ്ടമായിട്ടുണ്ട്.

ടെഹ്‌റാനിലെ ജനവാസ മേഖലകളിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വ്യോമാക്രമണത്തിലാണ് ഖാദേമി കൊല്ലപ്പെട്ടതെന്ന് ഐആർജിസി സ്ഥിരീകരിച്ചു. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ നീക്കമാണിതെന്ന് ഇറാൻ ആരോപിക്കുന്നുണ്ടെങ്കിലും, ആക്രമണത്തിന്റെ കൃത്യമായ സ്ഥലമോ മറ്റ് വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *