മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൊഹ്സിന കിദ്വായി (94) അന്തരിച്ചു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ അംഗമായിരുന്ന അവർ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ദീർഘകാലം എംപിയും എംഎൽഎയുമായിരുന്ന അവർ നോയിഡയിൽ വെച്ചാണ് അന്തരിച്ചത്.

ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായ മൊഹ്സിന കിദ്വായി 1978-ൽ മീററ്റിൽ നിന്നാണ് ലോക്സഭയിലെത്തിയത്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ അംഗമായിരുന്ന അവർ യുപിയിൽ എംഎൽഎയായും മന്ത്രിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *