ഇറാനെതിരെ കടുത്ത ഭീഷണി മുഴക്കിയ ഡോണൾഡ് ട്രംപ്, ലോകത്തെ യുദ്ധഭീതിയിലാക്കിയ മണിക്കൂറുകൾക്കൊടുവിൽ അപ്രതീക്ഷിതമായി വെടിനിർത്തൽ പ്രഖ്യാപിച്ചു.

ഇറാന്റെ അവസാനം കുറിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതോടെ മറ്റൊരു മഹായുദ്ധം ഉണ്ടാകുമെന്ന് കരുതിയെങ്കിലും, അവസാന നിമിഷം സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങുകയായിരുന്നു.

ഇതോടെ മണിക്കൂറുകൾ നീണ്ട ആഗോള ആശങ്കകൾക്ക് താൽക്കാലികമായി വിരാമമായി.ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതായി ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു.

ഇറാന്റെ പത്ത് ആവശ്യങ്ങൾ ചർച്ചകൾക്ക് അനുയോജ്യമാണെന്ന് കണ്ടതോടെയാണ് ഈ തീരുമാനം. ഹോർമുസ് കടലിടുക്കിലെ പരമാധികാരം, ഉപരോധങ്ങൾ നീക്കൽ തുടങ്ങിയ തന്ത്രപ്രധാനമായ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചത്. ഈ നിർദ്ദേശങ്ങൾ വരാനിരിക്കുന്ന സമാധാന ചർച്ചകളിൽ നിർണ്ണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *