മധ്യപ്രദേശിലെ ദിന്‍ഡോരിയില്‍ നിയന്ത്രണം വിട്ട ട്രക്കിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ജബല്‍പൂര്‍- അമര്‍കാന്തക് ദേശീയ പാതയിലായിരുന്നു അപകടം. പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.മരിച്ചവരിൽ പിക്കപ്പ് ഡ്രൈവറും ഉൾപ്പെടുന്നു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരിക്കേറ്റയാൾ ചികിത്സയിലാണ്. പിക്കപ്പ് യാത്രക്കാർ റോഡിന് നടുവിലായിരുന്നുവെന്ന് ഡ്രൈവർ മൊഴി നൽകിയെങ്കിലും, ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *