ഇറാൻ-യുഎസ് തർക്കം രൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണികളിൽ വൻ പ്രത്യാഘാതം. ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾ പരിശോധിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു.
സമാധാന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നിർണായക നീക്കം. ഇതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ എത്തി.
അതേസമയം, രാജ്യാന്തര ഓഹരി വിപണികളും സ്വർണവിലയും വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30 ഓടെ യുഎസ് പരിശോധനആരംഭിക്കുന്നതോടെ മേഖലയിൽ കൂടുതൽ സംഘർഷത്തിന് സാധ്യതയുണ്ട്.സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാന് മേൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി അമേരിക്ക.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾ ഇന്ന് രാത്രി മുതൽ പരിശോധിക്കുമെന്ന പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോള വിപണിയെ പിടിച്ചുലച്ചു. ഇതോടെ എണ്ണവില ബാരലിന് 100 ഡോളർ കടന്നപ്പോൾ, രാജ്യാന്തര ഓഹരി വിപണികളും സ്വർണവിലയും കൂപ്പുകുത്തി.
