ഇസ്‌ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ, ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇസ്രായേൽ. സമാധാന ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ യുദ്ധം മാത്രമാണ് ഏക പോംവഴിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടു.

ഇറാന്റെ ആണവ-മിസൈൽ പദ്ധതിക‍ൾ പൂർണ്ണമായും നശിപ്പിക്കാതെ പിന്നോട്ടില്ലെന്നും, രാജ്യം യുദ്ധത്തിന് സജ്ജമാണെന്നും ഇസ്രായേൽ വ്യക്തമാക്കി. ഇതോടെ മേഖലയിൽ വീണ്ടും ശക്തമായ പോരാട്ടത്തിന് സാധ്യതയേറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *