ഐപിഎല്ലിൽ ആർസിബിക്കെതിരെ 18 റൺസിന് തോറ്റതോടെ മുംബൈ ഇന്ത്യൻസ് സീസണിലെ മൂന്നാം പരാജയം ഏറ്റുവാങ്ങി. ആർസിബി ഉയർത്തിയ 241 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് 222 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് ജയങ്ങളുമായി ആർസിബി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ഒരു ജയം മാത്രമുള്ള മുംബൈ എട്ടാം സ്ഥാനത്താണ്.
മുംബൈക്കായി ഷെർഫെയ്ൻ റുഥർഫോഡ് 31 പന്തിൽ 71 റൺസുമായി തിളങ്ങിയെങ്കിലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ പുറത്താകലായിരുന്നു ചർച്ചാവിഷയം. 40 റൺസെടുത്ത ഹാർദിക് മടങ്ങിയപ്പോൾ സഹോദരൻ ക്രുനാൽ പാണ്ഡ്യ തുള്ളിച്ചാടി ആഘോഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സാധാരണ സഹോദരങ്ങൾ നേർക്കുനേർ വരുമ്പോൾ കാണാറുള്ളതിൽ നിന്ന് വ്യത്യസ്തമായ ഈ ആവേശം ആരാധകർക്കിടയിൽ കൗതുകവും സംശയവുമുണർത്തിയിട്ടുണ്ട്.സാധാരണഗതിയിൽ ഹാർദിക്കിന്റെ വിക്കറ്റ് വീഴുമ്പോൾ മിതത്വം പാലിക്കാറുള്ള ക്രുനാൽ, ഇത്തവണ ആർസിബിയുടെ വിജയമുറപ്പിച്ചപ്പോൾ നടത്തിയ അതിരുകടന്ന ആഘോഷം ആരാധകർക്കിടയിൽ സംശയമുണർത്തിയിട്ടുണ്ട്.
ഇരുവരും തമ്മിൽ കുറച്ചുനാളായി അകൽച്ചയിലാണെന്ന റിപ്പോർട്ടുകൾ ഈ സംശയത്തിന് ബലം നൽകുന്നു. മത്സരത്തിൽ നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ക്രുനാൽ മികച്ച ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്.
