മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അമ്പയറുടെ നിർദ്ദേശം ലംഘിച്ചതിന് ആർസിബി താരം ടിം ഡേവിഡിന് പിഴ. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. ഫീൽഡ് അമ്പയറുടെ നിർദ്ദേശങ്ങൾ അവഗണിച്ചതാണ് താരത്തിന് തിരിച്ചടിയായത്.വാംഖഡെയിലെ മത്സരത്തിനിടെ പന്ത് പരിശോധിക്കാൻ ശ്രമിച്ചതാണ് ടിം ഡേവിഡിന് തിരിച്ചടിയായത്.
പുതിയ പന്ത് ലഭിച്ചപ്പോൾ അമ്പയർക്ക് നൽകാതെ കൈവശം വെച്ചതും, പലതവണ ആവശ്യപ്പെട്ടിട്ടും അത് തിരികെ നൽകാതിരുന്നതും കളി തടസ്സപ്പെടാൻ കാരണമായി. ഇതേത്തുടർന്നാണ് താരത്തിനെതിരെ നടപടിയെടുത്തത്.
ക്രിക്കറ്റ് നിയമപ്രകാരം ബാറ്റർ പന്ത് പരിശോധിക്കുന്നത് അച്ചടക്കലംഘനമായതിനാൽ, ഐപിഎൽ പെരുമാറ്റച്ചട്ടം (ലെവൽ 1) ലംഘിച്ച ടിം ഡേവിഡിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ശിക്ഷ വിധിച്ചു. അമ്പയറുടെ നിർദ്ദേശം അവഗണിച്ചതാണ് നടപടിക്ക് കാരണമായത്.
