പശ്ചിമേഷ്യയിൽ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ക്കിടെ അമേരിക്കൻ സൈന്യത്തിന് വൻ തിരിച്ചടിയെന്ന് റിപ്പോർട്ട്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൂറിലധികം യുഎസ് യുദ്ധവിമാനങ്ങൾ തകർത്തതായാണ് വിവരം.
അത്യാധുനികമെന്ന് വിശേഷിപ്പിക്കപ്പെട്ടവ ഉൾപ്പെടെ ഏകദേശം 127 വിമാനങ്ങൾ ഇറാന്റെ മിസൈൽ കരുത്തിന് മുന്നിൽ തകർന്നത് യുദ്ധഭൂമിയിൽ അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്.ഇറാന്റെ കരുത്തുറ്റ വ്യോമ പ്രതിരോധത്തിന് മുന്നിൽ അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനങ്ങൾ തകർന്നടിയുകയാണ്.
റഡാറുകളെ വെട്ടിക്കാൻ ശേഷിയുള്ള F-35, F-22 റാപ്റ്റർ എന്നിവയ്ക്കു പുറമെ C-17 ഗ്ലോബ് മാസ്റ്റർ, ഗ്ലോബൽ ഹോക്ക് നിരീക്ഷണ വിമാനങ്ങൾ തുടങ്ങി ഏകദേശം 127 വിമാനങ്ങളാണ് ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർക്കപ്പെട്ടത്.
ഇറാന്റെ സൈനിക കരുത്തിന് മുന്നിൽ അമേരിക്കയുടെ വ്യോമശക്തി നിഷ്പ്രഭമാകുന്ന കാഴ്ചയാണ് പശ്ചിമേഷ്യയിൽ ദൃശ്യമാകുന്നത്.ഇറാഖിലെയും സിറിയയിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ഭൂരിഭാഗം വിമാനങ്ങളും തകർന്നത്.
താവളങ്ങളിൽ നിർത്തിയിട്ടിരുന്ന എഫ്-35 ഉൾപ്പെടെയുള്ള വിമാനങ്ങൾ കത്തിയമരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
നൂറിലധികം സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത ഈ ആക്രമണം, യുഎസ് സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യോമനഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.തകർക്കപ്പെട്ട വിമാനങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സ്റ്റെൽത്ത് സാങ്കേതികവിദ്യ ഇറാൻ ചോർത്തുമോ എന്ന ഭീതിയിലാണ് അമേരിക്ക.
ഇറാന്റെ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ യുഎസ് കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെ അമേരിക്കൻ സൈനിക മേധാവിത്വത്തിന് കനത്ത പ്രഹരമേറ്റു. പശ്ചിമേഷ്യയിൽ ഇറാൻ കരുത്താർജ്ജിക്കുമ്പോൾ അമേരിക്ക വലിയ പ്രതിരോധത്തിലായിരിക്കുകയാണ്.
