ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. താൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. കരാറുമായി സഹകരിക്കുമെന്ന് ഹിസ്ബുള്ള അറിയിച്ചെങ്കിലും, ആദ്യ മണിക്കൂറുകളിൽ സൗത്ത് ലെബനനിൽ ഇസ്രയേൽ ആക്രമണമുണ്ടായി.

നയതന്ത്ര ചർച്ചകൾ വിജയകരമാണെന്ന് ട്രംപ് വ്യക്തമാക്കി.സമാധാനം പുനഃസ്ഥാപിക്കാൻ ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തലിന് ധാരണയായി. താൻ ഇടപെട്ട് അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്ന് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.

ജെ.ഡി. വാൻസ്, മാർക്കോ റൂബിയോ തുടങ്ങിയ പ്രമുഖ നേതാക്കൾക്ക് സമാധാന ഉടമ്പടി ഉറപ്പാക്കാൻ നിർദേശം നൽകിയിരുന്നതായും 34 വർഷത്തിന് ശേഷം ഇരുരാജ്യങ്ങളും വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തിയതായും ട്രംപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *