അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി തള്ളി. എന്നാൽ കേസിലെ മറ്റൊരു പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഏപ്രിൽ 10-നാണ് നിതിൻ രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും ഓൺലൈൻ ലോൺ ആപ്പിലെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ഡോ. റാം വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

എന്നാൽ, ജാതിയുടെയും നിറത്തിന്റെയും പേരിൽ റാം നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം തെളിവുകൾ സഹിതം കോടതിയിൽ വാദിച്ചു. ലോൺ പ്രശ്നങ്ങൾ നേരത്തെ പരിഹരിച്ചതാണെന്നും കുടുംബം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *