തുടർച്ചയായ രണ്ട് ഭരണത്തിന് ശേഷം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് കേരളത്തിൽ വൻ തോൽവി ഏറ്റുവാങ്ങി. ഇതോടെ ഇന്ത്യയിൽ ഒരിടത്തും ഭരണമില്ലാത്ത അവസ്ഥയിലേക്ക് ഇടതുപക്ഷം നീങ്ങി.
2021-ൽ 99 സീറ്റുകൾ നേടിയ മുന്നണി ഇത്തവണ കേവലം 37 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ, യു.ഡി.എഫ് നൂറിലധികം സീറ്റുകളുമായി അധികാരം പിടിച്ചെടുത്തു. സർക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഈ ചരിത്ര പരാജയത്തിന് കാരണമായത്.
1977 മുതൽ പതിറ്റാണ്ടുകളോളം ജ്യോതി ബസുവിന്റെയും ബുദ്ധദേവ് ഭട്ടാചാര്യയുടെയും നേതൃത്വത്തിൽ ബംഗാൾ ഭരിച്ച സിപിഎം ഇന്ന് ചരിത്രപരമായ തകർച്ചയിലാണ്.
2011-ൽ മമത ബാനർജി അധികാരം പിടിച്ചതോടെ തുടങ്ങിയ തിരിച്ചടി ഓരോ തിരഞ്ഞെടുപ്പിലും രൂക്ഷമായി. 2016-ൽ 26 സീറ്റിലേക്ക് ഒതുങ്ങിയ പാർട്ടി, ഒടുവിൽ 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും ഒരു സീറ്റിൽ പോലും വിജയിക്കാനാകാതെ പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു.
