പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അപ്രമാദിത്വത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി കരുത്താർജ്ജിക്കുന്നു. മമതാ ബാനർജിയുടെ രാഷ്ട്രീയ തന്ത്രങ്ങളെയും ജനസ്വാധീനത്തെയും അപ്രസക്തമാക്കി പല മണ്ഡലങ്ങളിലും ബിജെപി വ്യക്തമായ ലീഡ് നിലനിർത്തുകയാണ്.
ഭരണവിരുദ്ധ വികാരവും കേന്ദ്ര സർക്കാരിന്റെ വികസന നയങ്ങളും വോട്ടായി മാറിയപ്പോൾ, ബംഗാൾ രാഷ്ട്രീയത്തിൽ ബിജെപി നിർണ്ണായക ശക്തിയായി മാറുന്ന കാഴ്ചയാണ് വോട്ടെണ്ണൽ സൂചിപ്പിക്കുന്നത്. ഒരു കാലത്ത് തൃണമൂലിന്റെഉരുക്കുകോട്ടകളായിരുന്ന ഇടങ്ങളിൽ പോലും വിള്ളൽ വീഴ്ത്തിക്കൊണ്ടാണ് ബിജെപിയുടെ ഈ മുന്നേറ്റം.
