ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള യുഎസിന്റെ ‘ഓപ്പറേഷൻ പ്രോജക്ട് ഫ്രീഡം’ ആരംഭിച്ചു. ദൗത്യത്തിന്റെ ഭാഗമായി ഇറാന്റെ ആറ് യുദ്ധബോട്ടുകൾ തകർത്തതായും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടതായും യുഎസ് സൈന്യം സ്ഥിരീകരിച്ചു.
ഇതോടെ മേഖലയിൽ യുഎസ്-ഇറാൻ തർക്കം അതീവ ഗുരുതരമായി തുടരുകയാണ്.
ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാൻ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനുനേരെ രണ്ട് മിസൈലുകൾ തൊടുത്തുവിട്ടതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ കപ്പലിന് മിസൈലേറ്റെന്ന വാർത്ത യുഎസ് നിഷേധിച്ചു. കപ്പലിന് താക്കീത് നൽകി മടക്കി അയച്ചതായാണ് ഇറാന്റെ വിശദീകരണം
