അമേരിക്ക പിടിച്ചെടുത്ത ഇറാന്റെ ‘എം.വി തൂസ്ക’ എന്ന ചരക്കുകപ്പലിലെ 22 ജീവനക്കാരെ പാകിസ്ഥാന് കൈമാറി. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ‘വിശ്വാസവർദ്ധക നടപടി’ (Confidence Building Measure) എന്ന നിലയിലാണ് യു.എസ് ഈ നീക്കം നടത്തിയത്.
ഇസ്‌ലാമാബാദിലെത്തിച്ച ഇവരെ തുടർന്ന് ഇറാൻ അധികൃതർക്ക് കൈമാറാനാണ് തീരുമാനം. ഏപ്രിലിൽ ഒമാൻ ഉൾക്കടലിൽ നിന്നാണ് ഉപരോധം ലംഘിച്ചെന്ന് ആരോപിച്ച് യു.എസ് നാവികസേന ഈ കപ്പൽ പിടിച്ചെടുത്തത്. കപ്പൽ അറ്റകുറ്റപ്പണികൾക്ക് ശേഷം ഉടമകൾക്ക് വിട്ടുനൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
