അമ്പലപ്പുഴ: നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിടാൻ പ്രതിപക്ഷ നിരയിൽ ഒരാൾ പോലും ശേഷിക്കുന്നില്ലെന്ന് ജി. സുധാകരൻ എം.എ.എ. അമ്പലപ്പുഴയിൽ പുതിയ എം.എൽ.എ. ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നും മിണ്ടുന്നില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സംസാരിക്കാൻ അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. സഭയിലെ പ്രതിപക്ഷത്തിന്റെ അവസ്ഥ കാണുമ്പോൾ തനിക്ക് വിഷമം തോന്നുകയാണ്.

കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും നല്ല മതനിരപേക്ഷ പ്രസ്ഥാനം മുസ്‌ലിം ലീഗാണെന്ന് വ്യക്തമാക്കിയ സുധാകരൻ, സി.പി.എം. നേതൃത്വത്തിന്റെ നിലപാടുകൾ കാരണം അവരുടെ മതേതര മുഖം നഷ്ടപ്പെട്ടതായും കുറ്റപ്പെടുത്തി. സി.പി.ഐക്കാകട്ടെ ജനപിന്തുണയുമില്ല. സി.പി.എമ്മിന് കേരളത്തിന് പുറത്ത് സീറ്റ് ലഭിക്കുന്നത് കോൺഗ്രസിന്റെ ഊന്നുവടി ഉള്ളതുകൊണ്ടാണ്.

മൂന്ന് തലമുറ കഴിഞ്ഞാലും കേരളം അംഗീകരിക്കുന്ന ഒരു യുവജനനേതാവ് പോലും ഇന്ന് ഇടതുപക്ഷത്തിനില്ല. സി.പി.എമ്മിന്റെ വിശ്വാസ്യത പൂർണമായും തകർന്നു കഴിഞ്ഞെന്നും, കോൺഗ്രസിന്റെ സുവർണകാലമാണിതെന്നും സ്വന്തം വ്യക്തിത്വം നിലനിർത്തിയാൽ അവർക്ക് ഇനിയും മുന്നേറാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത് കെ.സി. വേണുഗോപാലാണെന്നും സുധാകരൻ ഓർമ്മിപ്പിച്ചു.


Leave a Reply

Your email address will not be published. Required fields are marked *