ശാന്തമാകുമെന്ന് കരുതിയ പശ്ചിമേഷ്യൻ മേഖല വീണ്ടും യുദ്ധക്കെടുതിയിലേക്ക്. ഇസ്രയേൽ അതിർത്തികൾ ലക്ഷ്യമാക്കി ഇറാൻ വ്യാപകമായ മിസൈൽ ആക്രമണം നടത്തി. ഒരിടവേളയ്ക്ക് ശേഷം ഇസ്രയേലിലേക്ക് പതിച്ച മിസൈൽ കൂട്ടം മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ഇനി തൊട്ടാൽ കളി തീപ്പൊരി പാറുമെന്ന കടുത്ത മുന്നറിയിപ്പാണ് ഈ ആക്രമണത്തിലൂടെ ഇറാൻ നൽകിയിരിക്കുന്നത്. ഇസ്രയേൽ ഇതിന് തിരിച്ചടിക്കാൻ തുനിഞ്ഞാൽ അതിലും കടുപ്പമേറിയതും വിനാശകരവുമായ മറുപടി നൽകുമെന്ന ഭീഷണിയും ഇറാൻ സൈന്യം മുഴക്കിക്കഴിഞ്ഞു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ സങ്കീർണ്ണമായ യുദ്ധമുഖത്തേക്ക് വഴിമാറുകയാണ്.

