ചോദ്യം ചെയ്യലിൽ ഗ്രേഡ് എസ്‌ഐമാർ കുറ്റം സമ്മതിച്ചതിന് പിന്നാലെ, എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം) എഡിജിപി ഓഫീസിലെത്തി സിസിടിവി ദൃശ്യങ്ങൾ, സന്ദർശക രജിസ്റ്റർ, കമ്പ്യൂട്ടറുകൾ എന്നിവ പരിശോധിച്ച് നിർണായക ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
എസ്‌ഐടി തലവൻ എസ്‌പി ഷൗക്കത്തലി ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളും മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിജിപിയുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സർക്കാരിന് കൈമാറുന്ന ഈ റിപ്പോർട്ടിൻമേൽ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമായിരിക്കും അന്തിമ തീരുമാനമെടുക്കുക. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപിക്കെതിരെ ശക്തമായ വകുപ്പുതല നടപടികൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

