യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പൂർണമായും പിൻവലിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗായി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, സമുദ്രപാത സുരക്ഷിതമാക്കുന്നതിനായി ഒമാനുമായുള്ള സാങ്കേതിക ചർച്ചകൾ പുരോഗമിക്കുകയാണെന്നും സാങ്കേതിക തടസ്സങ്ങൾ മാറിയാൽ സംയുക്ത പ്രസ്താവനയിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, മുൻകൂർ അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകളെ ഭീകരവാദമായി കണക്കാക്കി തകർക്കുമെന്ന് ഇറാഖ് പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയിലെ ബറാഖ ആണവ നിലയത്തിന് നേരെ എത്തിയ ഡ്രോണുകളുടെ ഉറവിടം ഇറാഖാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.

കൂടാതെ, യെമനിലെ മൊക്ക തുറമുഖ നഗരത്തിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 4 സൈനികർ ഉൾപ്പെടെ 7 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ, അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) എണ്ണ കയറ്റുമതിക്കായി ബദൽ മാർഗങ്ങൾ തേടാൻ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *