അയർലൻഡിനെതിരായ ടി-20 പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, സ്പിന്നർ വരുൺ ചക്രവർത്തി എന്നിവർ പരിക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്തായി. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരക്കിടെ ക്വാഡ്രിസെപ്‌സിനേറ്റ (quadriceps) പരിക്കാണ് ഹർദിക് പാണ്ഡ്യയുടെ അഭാവത്തിൽ പ്രധാന ഓൾറൗണ്ടറാവാൻ സാധ്യതയുണ്ടായിരുന്ന നിതീഷ് കുമാറിന് വിനയായത്.

ഇതേതുടർന്ന് അദ്ദേഹത്തിന് ഇംഗ്ലണ്ട് പരമ്പരയും നഷ്ടമായേക്കും. ഐ.പി.എൽ 2026-ന്റെ അവസാന ഘട്ടത്തിൽ കാലിന് പരിക്കേറ്റ വരുൺ ചക്രവർത്തി നിലവിൽ ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്സലൻസിൽ (CoE) റീഹാബിലിറ്റേഷനിലാണ്.

ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീം ജൂൺ 26, 28 തീയതികളിൽ അയർലൻഡിനെതിരെ രണ്ട് ടി-20 മത്സരങ്ങൾ കളിക്കും. അതിനുശേഷം ജൂലൈ 1 മുതൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയും അരങ്ങേറും. പരിക്കേറ്റ നിതീഷ് റെഡ്ഡിക്ക് പകരം കളിക്കാരനെ ബി.സി.സി.ഐ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *