തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട് മുന്നണിക്കകത്ത് യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളുമില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ.
സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ തള്ളിക്കളഞ്ഞ മന്ത്രി, എടുത്തുചാടി തീരുമാനങ്ങൾ എടുക്കുന്ന രീതിയല്ല സർക്കാരിന്റേതെന്നും മുന്നണിയിൽ പൂർണ്ണമായ ഐക്യമുണ്ടെന്നും വ്യക്തമാക്കി.

