ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്ത് (21) കൊല്ലപ്പെട്ട സംഭവത്തിൽ സഹപാഠിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പ്രതിയായ പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം മകളെ മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നതായും, ഇതിന് വിസമ്മതിച്ചതിനെ തുടർന്ന് തല മുതൽ കാൽ വരെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

പ്രതി നാട്ടിലേക്ക് കടക്കുന്നത് തടയാൻ ഹരിപ്പാട് പൊലീസിൽ പരാതി നൽകി കൊലക്കുറ്റത്തിന് കേസെടുപ്പിച്ചിട്ടുണ്ട്. ഉസ്ബക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

നിലവിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് വിദേശത്തുനിന്നുള്ള പ്രാഥമിക റിപ്പോർട്ട്. എന്നാൽ ശരീരത്തിലെ മറ്റ് മുറിവുകളടക്കം പുറത്തുകൊണ്ടുവന്ന് കേസ് ശക്തമാക്കുന്നതിനായി സാവരിയയുടെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ റീ-പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും.

Leave a Reply

Your email address will not be published. Required fields are marked *