വാഷിങ്ടൺ: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെയും ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെയും ചെറുക്കാൻ നിർണായക പ്രതിരോധ വാഗ്ദാനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാറ്റോ ഉച്ചകോടിയിലാണ്, ലോകത്തിലെ ഏറ്റവും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ ‘പാട്രിയറ്റ് മിസൈലുകൾ’ സ്വന്തമായി നിർമിക്കാനുള്ള ലൈസൻസ് യുക്രെയ്ന് അനുവദിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത്.
മിസൈൽ നിർമാണത്തിനുള്ള അനുമതി തേടിക്കൊണ്ട് മേയ് മാസത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി യുഎസിനെ സമീപിച്ചിരുന്നു. ഇതിനുള്ള അനുകൂല മറുപടിയാണ് ഇപ്പോൾ ഉച്ചകോടിയിൽ ലഭിച്ചിരിക്കുന്നത്.

