കൊല്ലം നീണ്ടകര മത്സ്യബന്ധന തുറമുഖത്തിനു സമീപം അഴിമുഖത്ത് ശക്തമായ തിരയിൽപെട്ട് വള്ളം മറിച്ച് ഒരാൾ മരിച്ചു. പുത്തൻതുറ സ്വദേശി രാജീവൻ (76) ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന ഗൗതം കൃഷ്ണ (26), രാധാകൃഷ്ണൻ (47) എന്നിവരെ കാണാതായി. ‘
മായാമി’ എന്ന വള്ളത്തിലുണ്ടായിരുന്ന 14 പേരിൽ 11 പേരെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ കൊല്ലം തീരത്തുണ്ടാകുന്ന രണ്ടാമത്തെ വള്ളം അപകടമാണിത്.

