കൊച്ചി: എസ്.എൻ.ഡി.പി മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ (പുൽപ്പള്ളി, മാനന്തവാടി, റാന്നി, കുന്നത്തുനാട്, കണയന്നൂർ, ചിറ്റൂർ, തളിപ്പറമ്പ്) അഴിമതി നടന്നതായി വിജിലൻസ് പ്രത്യേക സംഘം ഹൈക്കോടതിയെ അറിയിച്ചു.
പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത വായ്പാ തുക വിതരണം ചെയ്തതിൽ വകമാറ്റലും അംഗങ്ങളിൽ നിന്ന് അമിത പലിശ ഈടാക്കലും നടന്നതായാണ് കണ്ടെത്തിയത്.
ആകെ രജിസ്റ്റർ ചെയ്ത 124 കേസുകളിൽ നിലവിൽ റിപ്പോർട്ട് സമർപ്പിച്ച ഏഴ് താലൂക്ക് യൂണിയനുകളിൽ പുൽപ്പള്ളി, റാന്നി കേസുകളിലെ കുറ്റപത്രം തയ്യാറായിക്കഴിഞ്ഞു. മറ്റ് കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ, വിജിലൻസ് നൽകിയ റിപ്പോർട്ട് ഹൈക്കോടതി ഉടൻ വിശദമായി പരിശോധിക്കും.

