ആലുവക്കാരുടെ വലിയ ആശ്രയമായിരുന്ന അൻവർ മെമ്മോറിയൽ ആശുപത്രി ഒൻപത് വർഷങ്ങൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ച ചടങ്ങിൽ ഡോ. സി.എം. ഹൈദരാലിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് നടൻ ദിലീപ്.

ഒരേ കാലഘട്ടത്തിലാണ് താനും ഡോക്ടറും ജീവിതത്തിൽ വലിയ പ്രയാസങ്ങൾ നേരിട്ടതെന്നും കേസുമായി ബന്ധപ്പെട്ട് തന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ച ചില പൊലീസുകാർ പാവം ഡോക്ടറെയും ബലിയാടാക്കി വേട്ടയാടുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞു.

ഒടുവിൽ സത്യം ജയിച്ചതുപോലെയാണ് ആശുപത്രി ഡോക്ടറുടെ കൈകളിൽ തിരികെയെത്തിയതെന്നും, നാടിന് ഇത്രയധികം ആശ്വാസമേകിയ അദ്ദേഹത്തിന്റെ സേവനം വീണ്ടും ലഭ്യമാകുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *