വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി ഒന്നരമാസത്തിനകം പൂർണ്ണമായ പരിഹാരം കാണാമെന്ന് സർക്കാർ ഉറപ്പുനൽകി. സർക്കാരിന്റെ ഈ പ്രതികരണത്തെയും ഉറപ്പുകളെയും പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
നിശ്ചിത സമയപരിധിക്കുള്ളിൽ അനുകൂലമായ നടപടികളോ തീരുമാനങ്ങളോ ഉണ്ടായില്ലെങ്കിൽ ശക്തമായ തുടർപ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള കൃത്യമായ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.

