ഒളിവിലായിരുന്ന അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് പൊലീസിന് മുന്നിൽ കീഴടങ്ങാനാണെന്നും താൻ പ്രതിയെ ഒളിപ്പിച്ചു താമസിപ്പിച്ചിട്ടില്ലെന്നും അഭിഭാഷക അഡ്വ. ഡെലീറ്റ ടൈറ്റസ്.

സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ ചർച്ച ചെയ്യാനും കീഴടങ്ങാൻ തയ്യാറെടുക്കാനുമാണ് അർജുൻ തന്റെ ഫ്ലാറ്റിലെത്തിയതെന്നും, പൊലീസ് എത്തിയപ്പോൾ കൃത്യമായി സഹകരിച്ചെന്നും അവർ വ്യക്തമാക്കി. എന്നാൽ അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന ആരോപണം തള്ളിയ അഭിഭാഷക, കീഴടങ്ങുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് സംഘം ഫ്ലാറ്റിലെത്തി കസ്റ്റഡിയിലെടുത്തതെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *