ചിറയിൻകീഴിൽ കോണ്‍ഗ്രസ് നേതാക്കളും രമ്യ ഹരിദാസ് എംഎല്‍എയും തമ്മിലുണ്ടായ തെരുവിലടിയെത്തുടർന്ന് കെപിസിസി അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ, എംഎൽഎയുടെ നീക്കങ്ങൾ പാർട്ടിക്കുള്ളിൽ കടുത്ത അമർഷത്തിനും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

ഡൽഹിയിൽ വനിതാ ജനപ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാൻ പോയെന്ന കാരണം ചൂണ്ടിക്കാട്ടി അന്വേഷണ കമ്മീഷൻ അധ്യക്ഷൻ എം.എം. ഹസന് മുന്നിൽ നേരിട്ട് ഹാജരാകാതിരുന്ന രമ്യ, അതേദിവസം പാലക്കാട്ടെത്തി മുതിർന്ന നേതാവ് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത് പാർട്ടിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമായാണ് ഒരുവിഭാഗം നേതാക്കൾ വീക്ഷിക്കുന്നത്സ്ഥലത്തില്ലാത്തതിനാൽ ഫോൺ വഴിയുള്ള മൊഴി മാത്രം രേഖപ്പെടുത്തി, പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പാളയം പ്രദീപിനെയും സജാദിനെയും സസ്പെൻഡ് ചെയ്ത് കെപിസിസി നടപടിയെടുത്തപ്പോഴും, തർക്കങ്ങൾക്ക് പ്രധാന കാരണക്കാരിയായ രമ്യയെ പൂർണ്ണമായും ഒഴിവാക്കിയെന്ന ആരോപണം എതിർവിഭാഗം ശക്തമാക്കിയിട്ടുണ്ട്.

രാത്രി വൈകി സജാദിന്റെ വസതി സന്ദർശിച്ച് പ്രകോപനമുണ്ടാക്കിയ എംഎൽഎയ്ക്കെതിരെയും കർശന അച്ചടക്ക നടപടി വേണമെന്ന് സജാദിനെ അനുകൂലിക്കുന്ന യൂത്ത് കോൺഗ്രസ് പ്രാദേശിക നേതൃത്വവും ആവശ്യപ്പെടുന്നു. നിലവിൽ എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കാതെ, വിവാദങ്ങൾക്കിടയാക്കിയ സഹായി പാളയം പ്രദീപിനെ കൂടെക്കൂട്ടുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകി വിഷയം ഒതുക്കിത്തീർക്കാനുള്ള നീക്കത്തിലാണ് മുതിർന്ന നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *