നിയമസഭയിൽ പ്രതിപക്ഷമായ ഡിഎംകെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുൻ ഡിഎംകെ ഭരണകാലത്ത് പാർട്ടി ഫണ്ടിന്റെ പേരിൽ അനധികൃത പണപ്പിരിവും അഴിമതിയുമാണ് നടന്നതെന്നും, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തിൽ ബാലാജി എന്നിവർക്കെതിരായ ആരോപണങ്ങൾ ഇഡി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1988-ലെ സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി കരുണാനിധി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി വ്യക്തമാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, പാർട്ടിക്ക് വോട്ട് ചെയ്യാത്തവർ മരിക്കണമെന്ന് പറയുന്ന ഡിഎംകെ എന്തിനാണ് രാഷ്ട്രീയ പാർട്ടിയായി തുടരുന്നതെന്നും ചോദിച്ചു.

ടിവികെ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ക്രമസമാധാന പ്രശ്നങ്ങൾ ഉയർത്തിയ പശ്ചാത്തലത്തിലാണ്, പൊലീസിലെ ഒഴിവുകൾ നികത്തുമെന്നും വകുപ്പ് ഡിജിറ്റൽവൽക്കരിച്ച് രാഷ്ട്രീയ ഇടപെടലുകളില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *